---
title: "കുട്ടിമാക്കൂലിൽ എക്സൈസിൻ്റെ മദ്യവേട്ട ; കാറിൽ കടത്തുകയായിരുന്ന 41 ലിറ്റർ മാഹി മദ്യം പിടികൂടി, യുവാവ് അറസ്റ്റിൽ"
english_title: "Excise raid in Kuttimakul; 41 liters of Mahe liquor being smuggled in a car seized, youth arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327022/Excise raid in Kuttimakul; 41 liters of Mahe liquor being smuggled in a car seized, youth arrested"
published_at: "2025-11-21T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691fe2ea6487c_1000987434.jpg"
keywords: []
---

# കുട്ടിമാക്കൂലിൽ എക്സൈസിൻ്റെ മദ്യവേട്ട ; കാറിൽ കടത്തുകയായിരുന്ന 41 ലിറ്റർ മാഹി മദ്യം പിടികൂടി, യുവാവ് അറസ്റ്റിൽ

> **Lead Summary:** ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ് സ്മെന്റ്ഡ്രൈവുമായി റോഡിലിറങ്ങിയ എക്സൈസ് സംഘത്തിന്റെ വലയിൽ 41 ലിറ്റർ മാഹി മദ്യം കാറിൽ കടത്തുകയായിരുന്ന കർണാടക യുവാവ് കുടുങ്ങി.

## Article Content

ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ് സ്മെന്റ്ഡ്രൈവുമായി റോഡിലിറങ്ങിയ എക്സൈസ് സംഘത്തിന്റെ വലയിൽ 41 ലിറ്റർ മാഹി മദ്യം കാറിൽ കടത്തുകയായിരുന്ന കർണാടക യുവാവ് കുടുങ്ങി.

കർണാടക ഹരോഹള്ളിയിലെ എച്ച്.ആർ.പ്രകാശ ( 36 ) യെയും ഇയാളെത്തിയ കെ.എ.51 എം.സി. 4054 സ്വിഫ്റ്റ് ഡിസയർ കാറും, മദ്യവും എക്സൈസ് കസ്റ്റഡിയി ലെടുത്തു.

കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷിൻ്റെ നേതൃത്വത്തിൽ ഉസ്സൻമൊട്ട, പെട്ടിപ്പാലം, കുട്ടിമാക്കൂൽ എന്നിവിടങ്ങളിൽ പട്രോളിംഗും വാഹന പരിശോധനയും നടത്തി വരുന്നതിനിടയിൽ കുട്ടിമാക്കൂൽ ഭാഗത്ത് വച്ചാണ് കാറും മദ്യവും പിടികൂടാനായത്.

ഏകദേശം നൂറിലേറെ ക്വാർട്ടർ, ഹാഫ് കുപ്പികളടക്കം 41.500 ലിറ്റർ മാഹി മദ്യമാണ് പിടികൂടാനായത്.അബ്‌കാരി നിയമ പ്രകാരം കേസെടുത്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രിവൻറിവ് ഓഫീസർ സി.പി. ഷാജി, മറ്റ് ഉദ്യോഗസ്ഥരായ വി.എൻ. സതീഷ്, കെ.ബിജു, സി.പി ഷാജി, സി.ജിജീഷ്, ഡ്രൈവർ കെ.കെ.സജീവ് എന്നിവരാണ് എക്സൈസ് സംഘത്തിലു ണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327022/Excise raid in Kuttimakul; 41 liters of Mahe liquor being smuggled in a car seized, youth arrested)